എസ്.എസ്.എല്‍.സി സേ പരീക്ഷ മെയ് 12 മുതല്‍ 17 വരെ

single-img
17 April 2014

sslcഎസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17 വരെ നടക്കും. ഇതിനായുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവന്‍െറ വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ‘സേ’ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ടും 2014 മാര്‍ച്ചില്‍ അവര്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് ഏപ്രില്‍ 24 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സമര്‍പ്പിക്കാം. സേ പരീക്ഷയുടെ ഫലവും മേയ് അവസാനവാരം പ്രസിദ്ധീകരിക്കും.

 

 
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടണി എന്നിവക്കായുള്ള അപേക്ഷകള്‍ ഏപ്രില്‍ 24 മുതല്‍ 28 ഉച്ചക്ക് ഒരു മണി വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.സേ പരീക്ഷ, പുനര്‍മൂല്യനിര്‍ണയം തുടങ്ങിയവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാഭവന്‍െറ keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.