സിബിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ആര്‍. ശ്രീകുമാര്‍

single-img
17 April 2014

RB_Sreekumar_20120112കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ആര്‍. ശ്രീകുമാര്‍. സത്യം പുറത്തുവിടാന്‍ സിബിഐ മടിച്ചുനില്‌ക്കേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നതിലൂടെ അവരുടെ ഹൃദയത്തിലിടം നേടാന്‍ സിബിഐയ്ക്കു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരാവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സിബിഐ സര്‍ക്കാരില്‍ നിന്നു നേരിട്ട് ഒഴിവു വാങ്ങിയിരുന്നു.