പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വോട്ട് മറിച്ചതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

single-img
17 April 2014

oommen chandyസ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വോട്ട് മറിച്ചുവെന്ന പ്രചാരണം താന്‍ ഒരിക്കലും വിശ്വസിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് യുഡിഎഫ് മെഷീനറി നല്ലതുപോലെ പ്രവര്‍ത്തിച്ചു. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഒരു ശതമാനം അധികം പോളിംഗ് നടന്നു. 72,000 കൂടുതല്‍ വോട്ട് പോള്‍ ചെയ്തു. പത്തനംതിട്ടയിലെ വിജയം സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് പറഞ്ഞ നിര്‍ദേശങ്ങളും പ്രചാരണരംഗത്ത് ഉള്‍ക്കൊണ്ടിരുന്നുവെന്നും ജോര്‍ജുള്‍പ്പെടെ എല്ലാ എംഎല്‍എമാരെയും പ്രധാന നേതാക്കളെയും വിളിച്ചു പ്രചാരണവുമായി ബന്ധപ്പെട്ടു താന്‍ ചര്‍ച്ച നടത്തിയിരുന്നുവെ്‌നനും എന്നാല്‍ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജോര്‍ജിനെതിരേ പറഞ്ഞ സാഹചര്യം എന്താണെന്നു തനിക്കറിയില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.