ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: പ്രതിയും കുഞ്ഞിന്റെ മാതാവും അറസ്റ്റില്‍. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കന്‍ ഭാര്യയും കാമുകനായ പ്രതിയും തീരുമാനിച്ചിരുന്നു

single-img
17 April 2014

Prathiആറ്റിങ്ങലില്‍ നാലു വയസ്സുകാരിയുള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട നാലുവയസുകാരിയുടെ മാതാവും കാമുകനും അറസ്റ്റില്‍. കഴക്കൂട്ടം ആറ്റിപ്ര, കരിമണല്‍, മാഗികോട്ടേജില്‍ നിനോ മാത്യു(40), ഇയാളുടെ കാമുകിയും വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കെഎസ്ഇബി ജീവനക്കാരന്‍ ലിഗേഷിന്റെ(32) ഭാര്യയുമായ മാമം രവിവര്‍മ്മ ലെയിന്‍ സ്വദേശിനി അനുശാന്തി(29) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് നിനോ ലിഗേഷിന്റെ വീട്ടിലെത്തി ലിഗേഷിന്റെ നാലുവയസുകാരിയായ മകള്‍ സ്വസ്തികയെ വെട്ടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ലിഗേഷിന്റെ മാതാവ് ഓമനയെയും തുടര്‍ന്ന് വെട്ടിക്കൊലശപ്പടുത്തി. അതിനുശേഷം അവിടെ കാത്തിരുന്ന നിനോ രണ്ട് മണിക്കൂറിന് ശേഷം വീട്ടിലെത്തിയ ലിഗേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ലിഗേഷിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍ നിനോ കാറില്‍ രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ ലിഗേഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ലിഗേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് നിനോയെ കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറ്റിങ്ങല്‍ സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ലിഗേഷും മാമം സ്വദേശിനിയായ അനുശാന്തിയും തമ്മില്‍ ആറ് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. അതിനുശേഷം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ അനു സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി പ്രണയത്തിലാവുകയായിരുന്നു. ലിഗേഷിനൊപ്പം താമസിക്കവെ തന്നെ അനു കാമുകനായ നിനോയുമായി ബന്ധം തുടര്‍ന്നിരുന്നു. ലിഗേഷിന് ജോലി പത്തനംതിട്ടയിലായതിനാല്‍ അതിന് സൗകര്യവുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിവരം അറിഞ്ഞ ലിഗേഷ് അനുവിനെ ചോദ്യം ചെയ്യുകയും നിനോയ്‌ക്കെതിരെ പോലീസില്‍ കേസുകൊടുക്കുകയും ചെയ്തു

ലിഗേഷിനെ ഇല്ലാതാക്കണമെന്ന് അനുവും നിനോയും തീരുമാനിച്ചിരുന്നുവെന്നും ഒരുമിച്ച് ജീവിക്കാനാണ് കൊലപതാകങ്ങള്‍ ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തി. നിനോയുമായി ജീവിക്കുന്നതിന് കുഞ്ഞും ലിഗേഷും തടസ്സമായി നിന്നതിനാലാണ് ഇരുവരെയും വകവരുത്താന്‍ നിനോയും അനുവും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കള്ളന്‍മാരാണ് കൃത്യം ചെയ്തതെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹങ്ങളിലുണ്ടായിരുന്ന സ്വര്‍ണ്ണം നിനോ കൈക്കലാക്കിയിരുന്നു.

ഒരുമിച്ച് ജീവിക്കാന്‍ കുഞ്ഞിനെയും ലിഗേഷിനെയും വകവരുത്താനാണ് പ്രതി വന്നതെങ്കിലും കുഞ്ഞിനെ കൊല്ലുന്നത് ലിഗേഷിന്റെ മാതാവ് ഓമന കണ്ടതിനാല്‍ അവശരക്കൂടി കൊല്ലുകയായിരുന്നു. അറസ്റ്റിലായ നിനോ വിവാഹിതനാണ്.. നിനോയുമായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് അനു പോലീസിനോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.