മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്ന് മുലായം

single-img
17 April 2014

1341995603mulayam+singhകേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാരാണ് അധികാരത്തിലെത്തുകയെന്നും കോണ്‍ഗ്രസോ ബിജെപിയോ അല്ലെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ മൂന്നാംമുന്നണി സുസ്ഥിര സര്‍ക്കാരുണ്ടാക്കുമെന്നു യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞതിനു തൊട്ടുപിറകെയാണു മൂന്നാം മുന്നണി ഒറ്റയ്ക്കു സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി മുലായം രംഗത്തുവന്നത്.