തെരഞ്ഞെടുപ്പു ഫലം പരാജയമാണെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കു മാത്രമല്ലെന്ന് മുകുള്‍ വാസ്‌നിക്

single-img
17 April 2014

mukulലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുമ്പോള്‍ പരാജയമാണ് ഫലമെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. ഫലപ്രഖ്യാപനത്തിനു ശേഷം മന്ത്രിസഭയില്‍ മാറ്റം വരുത്തുന്ന കാര്യം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലില്ലെന്നും മുകുള്‍ വാസ്‌നിക് കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍ കോണ്‍ഗ്രസിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും 2009-നേക്കാള്‍ മികച്ച വിജയം കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.