മഅദനിയുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യങ്ങളില്ലെന്ന് കര്‍ണാടകം

single-img
17 April 2014

GEORGE_PG-4_1539706eജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടകത്തിനു പ്രത്യേക താത്പര്യങ്ങളില്ലെന്നു കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനമനുസരിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മഅദനി ഏപ്രില്‍ ഒന്നിനു നല്കിയ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതു സുപ്രീംകോടതി നാലാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു.