ലോകസഭാ തെരഞ്ഞെടുപ്പ്‌: റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡിസിസികളോട്‌ കെപിസിസി ആവശ്യപ്പെട്ടു

single-img
17 April 2014

congലോകസഭാ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡിസിസികളോട്‌ കെപിസിസി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളിലെ വീഴ്‌ചകളും അപാകതകളും വിലയിരുത്താണ്‌ കെ പി സി സി റിപ്പോര്‍ട്ട്‌ തേടിയിരിക്കുന്നത്‌.

 
തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ വീഴ്‌ചകളോ അപാകതകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും കെപിസിസി ആവ്യപ്പെട്ടിട്ടുണ്ട്‌. നേതാക്കളോ ഗ്രൂപ്പുകളോ പ്രാദേശിക ഘടകങ്ങളോ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്നും കെപിസിസി ആവശ്യപ്പെട്ടു