കെപിസിസി ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഡിസിസികളോട് റിപ്പോര്‍ട്ട് തേടി

single-img
17 April 2014

1389273219_sudheeranകെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡിസിസികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അപാകതകളോ വീഴ്ചകളോ ഉണ്ടായിട്ടുണ്‌ടെങ്കില്‍ അറിയിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. നേതാക്കളോ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളോ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിക്കെതിരേ ഉണ്ടായിട്ടുണ്‌ടോയെന്നും കെപിസിസി ആരാഞ്ഞിട്ടുണ്ട്. ഏതെങ്കിലും പ്രദേശിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ എതിരായി പ്രവര്‍ത്തിച്ചെങ്കില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിസിസികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 22-ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.