കപില്‍ സിബല്‍ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി

single-img
17 April 2014

kapilതന്റെ ഭാര്യയ്ക്ക് ഗോമാംസം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയില്‍ ഓഹരിയുണെ്ടന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും കാട്ടി കേന്ദ്രമന്ത്രി കപില്‍ സിബല്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. സുബ്രഹ്മണ്യന്‍ സ്വാമി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പരാതി.

തന്റെ ഭാര്യയ്ക്ക് വിവിധ കമ്പനികളിലുള്ള ഓഹരികള്‍ നിയമവിധേയമാണെന്നും നികുതി രേഖകളില്‍ അവ വെളിപ്പെടുത്തിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ചട്ടലംഘനത്തിന് സുബ്രഹ്മണ്യന്‍ സ്വാമിക്കും ബിജെപിക്കുമെതിരേ കേസെടുക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.