ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌:മുംബൈ ഇന്ത്യന്‍സിനു തോൽവി

single-img
17 April 2014

kolഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഏഴാമത്‌ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിനു തോൽവി . മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് 41റണ്‍സിനാണു മുംബൈയെ തകര്‍ത്തത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 163 റണ്‍സ് നേടി. മറുപടി ബാറ്റ് ചെയ്ത മുബൈക്ക്‌ നിശ്‌ചിത ഓവറില്‍ ഏഴുവിക്കറ്റിന്‌ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

 
20 റണ്‍ വഴങ്ങിയ നരേന്‍ നാലു വിക്കറ്റെടുത്ത വെസ്‌റ്റിന്‍ഡീസിന്റെ ഓഫ്‌ സ്‌പിന്നര്‍ സുനില്‍ നരേനാണു മുംബൈയെ തകര്‍ത്തത്‌. 40 പന്തില്‍ 48 റണ്‍സെടുത്ത അമ്പാട്ടി റായിഡു, 27 റണ്‍സെടുത്ത രോഹിത്‌ ശര്‍മ, 22 റണ്‍സെടുത്ത ആദിത്യ താരെ എന്നിവര്‍ക്കു മാത്രമേ മുബൈ ഇന്നിംഗ്‌സില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളു.ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ജാക്ക്‌ കാലിസ്‌ (46 പന്തില്‍ മൂന്നു സിക്‌സറും അഞ്ചു ഫോറുമടക്കം 72), മനീഷ്‌ പാണ്ഡെ (53 പന്തില്‍ രണ്ടു സിക്‌സറും ആറു ഫോറുകളുമടക്കം 64) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ഷാരൂഖ്‌ ഖാന്റെ നൈറ്റ്‌ റൈഡേഴ്‌സിനു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്‌. ലങ്കന്‍ പേസര്‍ ലസിത്‌ മലിംഗയുടെ തകര്‍പ്പന്‍ ബൗളിംഗാണു നൈറ്റ്‌ റൈഡേഴ്‌സ് പടുകൂറ്റന്‍ സ്‌കോറിലെത്തുന്നതു തടഞ്ഞത്‌. 23 റണ്‍ വഴങ്ങിയ മലിംഗ നാലു വിക്കറ്റെടുത്തു.