എഐസിസി അംഗം ഷാനിമോള്‍ ഉസ്മാനെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂർ രംഗത്ത്

single-img
17 April 2014

shaniഎഐസിസി അംഗം ഷാനിമോള്‍ ഉസ്മാനെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂർ രംഗത്ത് . ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാലിന് വേണ്ടി ഷാനിമോള്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന് ഷുക്കൂര്‍ ആരോപിച്ചു. ഇതിനെതിരേ കെപിസിസിക്ക് പരാതി നല്‍കുമെന്നും ഷുക്കൂര്‍ പറഞ്ഞു.

 
അതേസമയം, ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കെടുത്തില്ലെന്ന ഷുക്കൂറിന്റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമായിരുന്നു എന്നും അവർ പറഞ്ഞു .