റോബിൻ കെ.ധവാൻ നാവികസേനാ മേധാവിയായി ചുമതലയേറ്റു

single-img
17 April 2014

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.കെ. ധോവന്‍ ചുമതലയേറ്റു. അഡ്മിറല്‍ ഡി.കെ. ജോഷി ഫിബ്രവരിയില്‍ രാജിവെച്ചതിനുശേഷം നാവികസേനാ മേധാവി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സീനിയോറിറ്റിയില്‍ മുന്നിലായിരുന്ന വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞാണ് പുതിയ നിയമനം. ആഗസ്തില്‍ വിരമിക്കേണ്ട സിന്‍ഹ പ്രതിഷേധിച്ച് രാജിവെക്കുമെന്നും സൂചനയുണ്ട്. ധോവന് രണ്ട് വര്‍ഷം കൂടി സര്‍വീസുണ്ട്.