ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കുന്ന കൈനീട്ടമാകുമെന്ന് വി.എസ്

single-img
16 April 2014

Achuthanandanഎല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കുന്ന വിഷു കൈനീട്ടമാവും ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന നിര്‍ഭയ സൊസൈറ്റിയുടെ ലോഗോ പ്രകാശന ചടങ്ങിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷു ദിനത്തില്‍ വി.എസ് ബന്ധുക്കള്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൈനീട്ടം നല്‍കി.