സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

single-img
16 April 2014

sslcസംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് . ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. കേരളത്തിലും ലക്ഷദ്വീപിലുമായി നാല് ലക്ഷത്തി അറുപത്തിനാലായിരത്തി 310 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 54 ക്യാമ്പുകളിലായി 13000 ഓളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി.

 
തിരഞ്ഞെടുപ്പ് തിരക്കൊന്നും മൂല്യനിര്‍ണയത്തെ ബാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ‍24നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ എട്ടു ദിവസം നേരത്തെയാണ് ഫലം വരുന്നത്. രാവിലെ 11.30യ്ക്ക് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കും. ഉച്ചക്കു ശേഷം വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിക്കും.