കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി നടത്തി വന്ന തെരച്ചില്‍ നിര്‍ത്തിവച്ചു

single-img
16 April 2014

black കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി നടത്തി വന്ന തെരച്ചില്‍ തത്കാലം നിര്‍ത്തി വച്ചു. തെരച്ചിലിനുപയോഗിച്ച അമേരിക്കന്‍ നാവികസേനയുടെ ബ്ലൂഫിന്‍ 21 എന്ന റോബോട്ടിക് വാഹനത്തിന് തുടര്‍ച്ചയായി 16 മണിക്കൂര്‍ തെരച്ചില്‍ നടത്താനുള്ള കഴിവാണ് ഉള്ളത്.

 

 

എന്നാല്‍ ഏഴര മണിക്കൂര്‍ നേരത്തെ തെരച്ചിലിന് ശേഷം വാഹനം പുറത്തെടുക്കുകയായിരുന്നു. വാഹനത്തിന് തെരച്ചില്‍ നടത്താന്‍ കഴിയുന്ന ആഴമായ 4500 മീറ്ററിലും അധികമാണ് തെരച്ചില്‍ പ്രദേശത്തെ ആഴമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് വീണ്ടും തെരച്ചില്‍ തുടരുമെന്ന് അമേരിക്കന്‍ നാവികസേന അറിയിച്ചു.