നരേന്ദ്ര മോഡിയുടേത് വണ്‍മാന്‍ ഷോ എന്ന് പ്രിയങ്ക ഗാന്ധി

single-img
16 April 2014

priyanakaബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടേത് വണ്‍മാന്‍ ഷോ ആണെന്ന് പ്രിയങ്ക ഗാന്ധി . രാജ്യത്ത് ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് എന്നും കോണ്‍ഗ്രസിന്റെ ആശയസംഹിത ജനങ്ങളെ ശാക്തീകരിക്കലാണെങ്കില്‍ ബി.ജെ.പിയുടേത് ഒരു വ്യക്തി തന്നെ എല്ലാ തീരുമാനങ്ങളും എടുക്കുന്ന ആശയസംഹിതയാണെന്നും പ്രിയങ്ക പറഞ്ഞു.സോണിയാ ഗാന്ധിക്കുവേണ്ടി റായ്ബറേലിയില്‍ പ്രചരണം നടത്തുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ മോഡിയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്.