നാവികസേന മേധാവിയായി റോബിന്‍ കെ.ധവാന്‍ ചുമതലയേല്‍ക്കും

single-img
16 April 2014

Robinനാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് അഡ്മിറല്‍ ഡി.കെ.ജോഷി രാജിവെച്ച ഒഴിവിലേക്ക് വൈസ് അഡ്മിറല്‍ റോബിന്‍ കെ.ധവാന്‍ നാവികസേനയുടെ പുതിയ മേധാവിയാകും. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രധാനമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു.

ജോഷി രാജിവെച്ചതിന് ശേഷം ധവാന് നാവികസേനാ മേധാവിയുടെ താത്കാലിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. പശ്ചിമ നാവിക കമാന്‍ഡ് മേധാവി ശേഖര്‍ സിന്‍ഹയാണ് നിലവില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും തന്റെ കീഴിലുള്ള കമാന്‍ഡില്‍ രണ്ട് പ്രധാന അപകടങ്ങള്‍ നടന്നത് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.