മുസാഫര്‍നഗര്‍ കലാപം :ജുഡീഷ്യല്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി

single-img
16 April 2014

muzaമുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന വിഷ്ണു സഹായിയാണ് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍. മെയ് 15ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 700 സത്യവാങ്മൂലമാണ് കമ്മീഷന് ഇതേവരെ ലഭിച്ചിരിക്കുന്നത്. നേരത്തെ യുപിയുടെ വടക്കന്‍ ജില്ലകളായ മുസാഫര്‍ഗനറിലും ഷാംലിയുമായി നടന്ന കലാപത്തില്‍ 60 പേര്‍ മരിച്ചിരുന്നു.