കണ്ണൂരില്‍ കള്ളവോട്ട് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് കോടതിയിലേക്ക്

single-img
16 April 2014

kannur_map1ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിഷയത്തില്‍ പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നിയമപോരാട്ടം തുടങ്ങുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. നേരത്തെ കള്ളവോട്ട് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. മണ്ഡലത്തിലെ 103 ബൂത്തുകളില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം.