തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് മൂന്നു മരണം

single-img
16 April 2014

crakcreതമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് മൂന്നുപേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുടലൂരിന് 20 കിലോമീറ്റര്‍ അകലെ അദുരഗരത്തിലെ ഒരു കുടിലിലായിരുന്നു പടക്കനിര്‍മ്മാണം നടന്നിരുന്നത്.

 

 

സ്‌ഫോടനത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന മൂന്നുകൂടിലുകളും തകര്‍ന്നു. നാല് ചാക്ക് വെടിമരുന്ന് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു മണിക്കൂര്‍പരിശ്രമിച്ചതിനുശേഷമാണ് ഫയര്‍ഫോഴ്‌സിന് തീയണയ്ക്കാനായത്. പരിക്കേറ്റവരെ കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.