അഫ്ഗാനിസ്താനിൽ പൊതുജനകാര്യ ഉപമന്ത്രിയെ തട്ടിക്കൊണ്ടുപോയി

single-img
16 April 2014

afganഅഫ്ഗാനിസ്താനിൽ പൊതുജനകാര്യ ഉപമന്ത്രിയെ തട്ടിക്കൊണ്ടുപോയതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍.വടക്കന്‍ കാബൂളിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന അഹ്മദ് ഷാ വാഹിദിനെ അഞ്ചു തോക്കുധാരികള്‍ അടങ്ങുന്ന സംഘം വലിച്ചു പുറത്തേക്കിടുകയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

 
തോക്കുധാരികളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാഹിദിന്‍റെ ഡ്രൈവര്‍ക്ക് വെടിയേറ്റതായും മന്ത്രാലയ വക്താവ് സുഹൈല്‍ കകാര്‍ പറഞ്ഞു.വാഹിദിന്‍റെ വാഹനം റോഡില്‍ ഉപേഷിച്ച് അക്രമികളുടെ വാഹനത്തില്‍ കയറ്റിയാണ് തട്ടിക്കൊണ്ടുപോയത്.