കൊല്ലത്ത് ബിജെപി വോട്ട് മറിച്ചെന്നു എം എ ബേബി

single-img
16 April 2014

കൊല്ലം: കൊല്ലത്ത്‌ ബിജെപി-കോണ്‍ഗ്രസ്‌ വോട്ടുമറിച്ചു നല്‍കിയെന്ന് പിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ആരോപിച്ചു. കൊല്ലത്ത്‌ ഇത്തരം നീക്കങ്ങള്‍ ഉണ്ടായെന്നും ബേബി ചൂണ്ടിക്കാട്ടി. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എംഎ ബേബി.

കൊല്ലത്തിന്‌ പകരം ബിജെപിയ്‌ക്ക് സ്വാധീനമുള്ള സ്‌ഥലത്ത്‌ സഹായിക്കാം എന്ന ധാരണയിലായിരുന്നു നീക്കമെന്നും ഇത്‌ വിജയം കണ്ടോ എന്ന കാര്യം തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതോടെ വ്യക്‌തമാകുമെന്നും ബേബി ഒരു ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ബേബി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ തികച്ചും അസംബന്ധമാണെന്നും തോല്‍ക്കുമെന്ന്‌ ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള നീക്കങ്ങളാണ്‌ ഇത്തരം പ്രസ്‌താവനകളെന്നും ബിജെപി ദേശീയ സെക്രട്ടറി പി.കെ കൃഷ്‌ണദാസ്‌ വ്യക്‌തമാക്കി. കൊല്ലം ഡിസിസി പ്രസിഡന്റ്‌ ജി. പ്രതാപവര്‍മ തമ്പാനും ബേബിയുടെ പ്രസ്‌താവന നിഷേധിച്ചിട്ടുണ്ട്‌.