പ്രിയങ്കാഗാന്ധി മാന്യതയുടെ ലക്ഷ്മണരേഖ കടക്കുന്നുവെന്ന് വരുണ്‍ഗാന്ധി

single-img
15 April 2014

priynakaപ്രിയങ്കാഗാന്ധി മാന്യതയുടെ ലക്ഷ്മണരേഖ കടക്കുന്നുവെന്ന് വരുണ്‍ഗാന്ധി. നേരത്തെ വരുന ഗാന്ധി വഴിതെറ്റിപ്പോയെന്ന പ്രിയങ്കയുടെ പരാമര്‍ശമാണ് വരുണിനെ ചൊടിപ്പിച്ചത്. തന്റെ മാന്യതയും ഹൃദയ വിശാലതയും ദൗര്‍ബല്യമായി ആരും കണക്കാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

 

 

രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലൊ , കുടുംബാംഗമെന്ന നിലയിലോ താന്‍ ഇതുവരെ മാന്യതയുടെ ലക്ഷ്മണരേഖ കടന്നിട്ടില്ല. താന്‍ വഴിതെറ്റിയെന്നാണ് ആരോപണം. സ്വന്തം വഴിയെക്കാള്‍ രാജ്യത്തിന്റെ വഴിയാണ് പ്രധാനമെന്നാണ് താന്‍ കരുതിയിട്ടുള്ളത്. രാജ്യത്തിനുവേണ്ടി പ്രയത്‌നിച്ച് ജീവിതം അര്‍ത്ഥപൂര്‍ണമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.