തീവണ്ടിയുടെ എന്‍ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

single-img
15 April 2014

engineതീവണ്ടിയുടെ എന്‍ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. തീവണ്ടിയിലെ ലോക്കോപൈലറ്റുമാരും സ്റ്റേഷന്‍ ഓഫീസറും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ബംഗാളിലെ സാന്ദ്രഗച്ചിയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന അവധിക്കാല പ്രത്യേക തീവണ്ടിയുടെ എന്‍ജിനിലാണ് തീ കണ്ടത്.

 
എന്‍ജിന്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. എന്‍ജിനകത്തെ കോയിലുകള്‍ അമിതമായി ചൂടായതാണ് കാരണം.യാത്രയ്ക്കിടയില്‍ അത്താണിയില്‍വെച്ചാണ് തീ കണ്ടത്. ലോക്കോപൈലറ്റുമാര്‍ ഉടന്‍ മുളങ്കുന്നത്തുകാവ് റെയില്‍വെ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി.