പ്രിയങ്ക ഗാന്ധിക്കെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ വിവാദ പരാമര്‍ശങ്ങൾ: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സ്വാമിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി

single-img
15 April 2014

subraപ്രിയങ്ക ഗാന്ധിയെ മദ്യപാനിയാണെന്നതുള്‍പ്പെടെ ബിജെപി നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സ്വാമിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി . പ്രിയങ്ക മോഡിയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങിയ കാര്യം പരാമര്‍ശിച്ചാണ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തിയത്‌. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാണ്‌ കോണ്‍ഗ്ര്‌ പ്രവര്‍ത്തകരുടെ ആവശ്യം.

 

 

മോഡിയ്‌ക്കെതിരെ മത്സരിക്കാന്‍ മാത്രം പ്രശസ്‌തയല്ല പ്രിയങ്കയെന്നും അവര്‍ മദ്യത്തിന്‌ അടിമയാണെന്നുമാണ്‌ ബിജെപി നേതാവ്‌ പറഞ്ഞത്‌. പ്രിയങ്കയ്‌ക്കും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധ്രയ്‌ക്കും മോശം പേരാണ്‌ ഉള്ളതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.