Kerala

ഇന്ന്‌ രാത്രി പുറപ്പെടേണ്ട രാജധാനി എക്‌സ്പ്രസ്സ്‌ നാളെ വൈകിട്ട്‌ മൂന്ന്‌ മണിക്കു പുറപ്പെടും

rajaകൊങ്കണ്‍ പാതയില്‍ ഗുഡ്‌സ് ട്രെയിന്‍ ഇന്നലെ പാളം തെറ്റിയതിനെ തുടര്‍ന്ന്‌ ഇന്ന്‌ രാത്രി 7.15-ന്‌ പുറപ്പെടേണ്ട എറണാകുളം-നിസാമുദീന്‍ രാജധാനി എക്‌സ്പ്രസ്സ്‌ നാളെ വൈകിട്ട്‌ മൂന്ന്‌ മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂ. ഏതാണ്ട്‌ ഇരുപത്‌ മണിക്കൂറോളം വൈകിയാണ്‌ ട്രെയിന്‍ ഓടുന്നതെന്ന്‌ റെയില്‍വേയാണ്‌ അറിയിച്ചത്‌.

 

 

രാജധാനി ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇപ്പോഴും വൈകിയാണ്‌ ഓടുന്നത്‌. കൊങ്കണ്‍ തുരങ്കത്തിനകത്താണ്‌ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിരുന്നത്‌. ഗതാഗതം പുന:സ്‌ഥാപിക്കാനായെങ്കിലും കൊങ്കണ്‍ വഴിയുള്ള ഗതാഗതം ഇതുവരെ പൂര്‍വ്വസ്‌ഥിതിയിലായിട്ടില്ല.