പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക്
കവിതാ വിഭാഗത്തില്‍ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക്.3 സെക്ഷന്‍സ് എന്ന കവിതാ സമാഹാരത്തിനാണ് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്. ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് ശേഷാദ്രി.10,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. അഞ്ചാംവയസിൽ അമേരിക്കയിലേക്ക് എത്തിയ ശേഷാദ്രി പിന്നീട് പഠനവും മറ്റും അമേരിക്കയിലായിരുന്നു.
അമേരിക്കന്‍ സ്കോളര്‍ , ദി നേഷന്‍ , ദി ന്യൂയോര്‍ക്കര്‍ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ ശേഷാദ്രിയുടെ കവിതകളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയുടെ ഫോണ്‍ – ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ സംബന്ധിച്ച എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ച ഗാര്ഡിയന് യു എസ്സും വാഷിങ്ടണ്‍ പോസ്റ്റും പൊതുതാത്പര്യം ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്സര്‍ പ്രൈസിന് അര്‍ഹരായി.