ദി ഗാര്‍ഡിയനും, വാഷിങ്ങ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ അവാര്‍ഡ്

single-img
15 April 2014

Pulitzerഅമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളെ ശ്രദ്ധാപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്ത ഗാര്‍ഡിയന്‍ ദിനപത്രത്തിനും, വാഷിങ്ങ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ചു. യുഎസ് മറ്റു രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരങ്ങളും മറ്റു പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമാണ് എഡ്വേഡ് സ്‌നോഡന്‍ നടത്തിയത്. മ്യാന്‍മറിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഇടയിലെ കലാപം റിപ്പോര്‍ട്ട് ചെയ്ത റോയിറ്റേഴ്‌സിനാണ് അന്താരാഷ്ട്ര വിഭാഗത്തിലുള്ള അവാര്‍ഡ് ലഭിച്ചു. കൊളംബിയ സര്‍വ്വകലാശാലയാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായ ജോസഫ് പുലിറ്റ്‌സറിന്റെ പേരില്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് നല്‍കുന്നത്.