പത്തനംതിട്ടയിൽ കാലുവാരൽ നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞു പി.സി.ജോർജ്

single-img
15 April 2014

P C georgeലോക്​സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്കെതിരെ പ്രവർത്തിച്ചതിന് രണ്ടു പ്രാദേശിക കോൺഗ്രസ് നേതാക്കളെ പുറത്താക്കിയതിലൂടെ പത്തനംതിട്ടയിൽ കാലുവാരൽ നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞതായി സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം ദൈവത്തിനറിയാം എന്നു പ്രവചിച്ചത് ശരിയാവുകയാണ്. കാലുവാരിയതിന് നടപടി എടുത്താൽ ഇനിയും പലർക്കുമെതിരെ നടപടി വേണ്ടിവരുമെന്നു പുറത്താക്കപ്പെട്ടവർ പറഞ്ഞത് വലിയതോതിൽ കാലുവാരൽ നടന്നതിന് തെളിവാണെന്നും ജോർജ് പറഞ്ഞു.