ലോക്‌സഭാ തിരഞ്ഞെടുപ്പ് :ബി.ജെ.പി.സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന് എന്‍.ഡി.ടി.വി അഭിപ്രായവോട്ടെടുപ്പ് ഫലം

single-img
15 April 2014

ndtvലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന് എന്‍.ഡി.ടി.വി നടത്തിയ അഭിപ്രായവോട്ടെടുപ്പ് ഫലം. കേവലഭൂരിപക്ഷത്തിന് 272 സീറ്റാണ് വേണ്ടത്. 275 സീറ്റാണ് സഖ്യത്തിന് പ്രവചിക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 230 സീറ്റാണ് ബി.ജെ.പി.മുന്നണിക്ക് കിട്ടിയത് . എന്നാല്‍, ബി.ജെ.പി.ക്ക് മാത്രം 226 സീറ്റ് ലഭിക്കുമെന്നാണ് പുതിയ പ്രവചനം. കോണ്‍ഗ്രസ് സഖ്യത്തിന് (യു.പി.എ) 111 സീറ്റാണ് സര്‍വെ പ്രവചിക്കുന്നത്.

 
എന്നാല്‍ കോണ്‍ഗ്രസ്സിന് മൂന്നക്കം തികയ്ക്കാനാവില്ല. 92 സീറ്റാണ് പാര്‍ട്ടിക്ക് സര്‍വെ പ്രവചിക്കുന്നത്.കേരളത്തില്‍ എല്‍.ഡി.എഫിന് 12 ഉം യു.ഡി.എഫിന് എട്ടും സീറ്റാണ് സര്‍വെ പ്രവചിച്ചത്. കഴിഞ്ഞ മാസം നടത്തിയ സര്‍വെയില്‍ 11 സീറ്റാണ് എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്.എന്നാൽ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റേ ലഭിക്കുവെന്ന് സര്‍വെ കണക്കാക്കുന്നു. കര്‍ണാടകമാണ് കോണ്‍ഗ്രസ്സിന് ആശ്വാസമാകുക. തമിഴ്‌നാട്ടില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ.യ്ക്ക് 22 ഉം ഡി.എം.കെ.യ്ക്ക് 14 ഉം സീറ്റാണ് സര്‍വെ പ്രകാരം ലഭിക്കുക.