കൊച്ചി മെട്രോയുടെ ആലുവയിലെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

single-img
15 April 2014

04metro3കൊച്ചി മെട്രോയുടെ ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പണി തടഞ്ഞത്. ഇതേതുടര്‍ന്ന് രാവിലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇന്ന് അവധി ദിവസമായതിനാല്‍ ബന്ധപ്പെട്ടവരാരും സ്ഥലത്തില്ലയെന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്.