സൂപ്പര്‍ പ്രധാനമന്ത്രി; മന്‍മോഹന് പ്രിയങ്കയുടെ സര്‍ട്ടിഫിക്കറ്റ്

single-img
15 April 2014

India's Prime Minister Manmohan Singh gestures in New Delhiമന്‍മോഹന്‍ സിംഗ് സൂപ്പര്‍ പ്രധാനമന്ത്രിയെന്ന് പ്രിയങ്ക. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേത്തിയില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ പുസ്തകത്തിലെ ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മന്‍മോഹന്‍ സിംഗിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പ്രിയങ്ക തള്ളിക്കളഞ്ഞു.