നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം: മമത

single-img
15 April 2014

mamatha banerjiനരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പാര്‍ട്ടികള്‍ രൂപം നല്‍കുന്ന സര്‍ക്കാരാവും കേന്ദ്രം ഭരിക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരേ മമത രംഗത്തെത്തിയത്.

മോദി പ്രധാനമന്ത്രിയായാല്‍ ബംഗാളിന് കൂടുതല്‍ പരിഗണന ലഭിക്കുമോ എന്ന ചോദ്യത്തോടായിരുന്നു മമതയുടെ പ്രതികരണം. മോദി സ്വപ്നത്തില്‍ മാത്രമേ പ്രധാനമന്ത്രിയാകൂ എന്നും അതിനാല്‍ ഈ സങ്കല്‍പ ചോദ്യത്തിന് താന്‍ മറുപടി പറയേണ്‌ടെന്നുമായിരുന്നു മമതയുടെ മറുപടി.