ആര്യാടന്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസി എംഡിയെ മാറ്റുന്നു

single-img
15 April 2014

KSRTCമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാലിനെ മാറ്റുന്നു. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടായേക്കും.

കെ.ജി. മോഹന്‍ലാല്‍ അധികാരമേറ്റശേഷം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഏറെ പിന്നോട്ടുപോയെന്നു പറഞ്ഞാണ് മാറ്റത്തിനുള്ള ആലോചനകള്‍ നടക്കുന്നത്. ഷെഡ്യൂളുകള്‍ അകാരണമായി വെട്ടിക്കുറച്ചു. കണ്ടക്ടറും ഡ്രൈവറും ഉണ്ടായിരുന്നിട്ടും സ്‌പെയര്‍പാര്‍ട്‌സ് ഇല്ലാത്തതിനാല്‍ ബസുകള്‍ വ്യാപകമായി കട്ടപ്പുറത്തായി. ദിവസേനയുള്ള കളക്ഷനിലും ഇടിവുണ്ടായി. ഇതെല്ലാം മാനേജ്‌മെന്റിന്റെ പിടിപ്പുകേടെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.