കഞ്ചാവുമായി വീട്ടമ്മ പിടിയില്‍

single-img
15 April 2014

KANCHAVU570രഹസ്യ വിവരത്തെത്തുടര്‍ന്ന് രണ്ടുകിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളിശേരി പന്നിവേലി ചിറയില്‍ രാധാ സോമനാ (46)ണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം കായംകുളം ടെസ്‌മോ ജംഗ്ഷന് സമീപത്തുനിന്നാണ് കഞ്ചാവുമായി സ്‌കൂട്ടറില്‍ വരുന്നതിനിടെ ഇവരെ പിടികൂടിയത്.

എക്‌സൈസ് ഓഫീസര്‍ എസ്. അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി.അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍. സന്തോഷ്‌കുമാര്‍, വി. ആനന്ദരാജ്, ഡി. മായാ അജി, ആര്‍. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.