താനും മോദിയും തമ്മില്‍ വ്യത്യാസമില്ലെന്നു ജോഷി

single-img
15 April 2014

2007011415920601രാജ്യത്തു മോദി തരംഗമില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. താനും മോദിയും തമ്മില്‍ എന്താണു വ്യത്യാസമെന്നും ജോഷി ചോദിച്ചു. പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സര്‍വസമ്മതനായ നേതാവാണു മോദി. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ ജനം സഹികെട്ടുവെന്നും ജോഷി പറഞ്ഞു. നിരവധി ഭാഷകളും സംസ്‌കാരങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഒരു റോള്‍ മോഡല്‍ ഉണ്ടാവില്ലെന്നാണ് ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ ജോഷി പറഞ്ഞത്.