ഗദ്ദാഫിയുടെ മക്കളുടെ വിചാരണ ആരംഭിച്ചു

single-img
15 April 2014

Gaddafiസ്ഥാനഭ്രഷ്ടനാക്കപ്പെട്ട ലിബിയന്‍ നേതാവ് മൂഅമര്‍ ഗദ്ദാഫിയുടെ മക്കളായ സാദി ഗദ്ദാഫി, സെയ്ഫ് അല്‍ ഇസ്ലാം എന്നിവരുടെ വിചാരണ ആരംഭിച്ചു. യുദ്ധക്കുറ്റവും അഴിമതിയും ആരോപിച്ചാണ് ഗദ്ദാഫിയുടെ മക്കള്‍ക്കെതിരേ തിങ്കളാഴ്ച വിചാരണ തുടങ്ങിയത്. ഗദ്ദാഫി അനുകൂലികളായ 30 ഉദ്യോഗസ്ഥര്‍ക്കെതിരേയും വിചാരണ നടക്കും. ട്രിപ്പോളിയിലെ അല്‍-ഹദ്ബ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

നാലു പതിറ്റാണേ്ടാളം നീണ്ട ഗദ്ദാഫിയുടെ ഏകാധിപത്യ ദുഷ്ഭരണത്തിനു 2011ലാണ് അവസാനം കുറിച്ചത്. ഇടക്കാല പ്രധാനമന്ത്രിയായിരുന്ന അബ്ദുള്ള അല്‍ തിന്നി രാജിവച്ചതിനു പിറ്റേന്നാണ് സാദി ഗദ്ദാഫിയുടെയും സെയ്ഫിന്റെയും വിചാരണ ആരംഭിച്ചത്.