ഇടുക്കിയില്‍ ഡീന്‍ വിജയിക്കുമെന്ന് യുഡിഎഫ്

single-img
15 April 2014

Deenഇടുക്കി പാര്‍ലമെന്റ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 40,000 വോട്ടുകള്‍ക്കു വിജയിക്കുമെന്നു തെരഞ്ഞെടുപ്പിനുശേഷം നടന്ന യുഡിഎഫ് അവലോകന യോഗത്തില്‍ നേതാക്കള്‍ വിലയിരുത്തി. തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ഇന്നലെ 11.30നായിരുന്നു യോഗം. എല്‍ഡിഎഫിനു പ്രാതിനിധ്യം കൂടുതലുള്ള ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ സ്ഥിതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ബൂത്ത് തലങ്ങളിലുള്ള അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ 21 മുതല്‍ നിയോജകമണ്ഡലം കമ്മിറ്റികള്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.