മൊബൈൽ ഫോണുകളുടേയും ലാപ്ടോപ്പുകളുടേയും ഉപയോഗം പുരുഷവന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം

single-img
15 April 2014

Less-Sperm-Count-Caused-by-Mobile-Phoneമൊബൈൽ ഫോണുകളുടേയും ലാപ്ടോപ്പുകളുടേയും അമിത ഉപയോഗം പുരുഷവന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം.വലിപ്പം കൂടിയ ഫോണുകളും നിലവാരമില്ലാത്ത സ്മാർട്ട് ഫോണുകളുമാണു കൂടുതൽ അപകടകാരികൾ എന്ന് പഠനത്തിൽ പറയുന്നു.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ഘടകവും ഏഷ്യൻ റീപ്രൊഡക്ടീവ് മെഡിക്കൽ സെന്ററും ചേർന്ന് നടത്തിയ വന്ധ്യത സെമിനാറിലാണു പഠനഫലം അവതരിപ്പിച്ചത്.സെമിനാറിൽ നൂറോളം ഡോക്ടർമാർ പങ്കെടുത്തു

നാലു മണിക്കൂറിൽ അധികം മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഉത്പാദനവും പ്രവർത്തന ക്ഷമതയും കുറയുന്നതായി പ്രമുഖ വന്ധ്യതാചികിൽത്സാ വിദഗ്ദ്ധൻ ഡോ.കെ.യു കുഞ്ഞുമൊയ്തീൻ പറഞ്ഞു.മൊബൈൽ ഫോണുകൾ പാന്റ്സിന്റെ മുൻ പോക്കറ്റിലുടുന്നത് ഒഴിവാക്കണം.ലാപ്പ്ടോപ്പുകൾ മടിയിൽ വെച്ച് പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണമെന്നും വിദ്ഗ്ധർ നിർദ്ദേശിക്കുന്നു.പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി ലോകവ്യാപകമായി കുറയുന്നതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു