ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കം; തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ടും വള്ളവും വലയും കത്തിച്ചു

single-img
14 April 2014

Thiruvananthapuram-District-Map3ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന തര്‍ക്കത്തെ തുടര്‍ന്ന് വേളിയില്‍ കടപ്പുറത്ത് അടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടും വള്ളവും വലയും കഴിഞ്ഞ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചു. വേളി സ്വദേശിയായ ആന്റോയുടെ വള്ളവും വലയുമാണ് കത്തി നശിച്ചത്. വള്ളത്തിനും വലക്കും ആരോ തീയിട്ടതാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.