വരുണ്‍ വഴിതെറ്റിപ്പോയ സഹോദരനെന്ന് പ്രിയങ്ക; വഴിതെറ്റിച്ചത് പ്രിയങ്കയും കുടുഗബവുമാണെന്ന് മേനക ഗാന്ധി

single-img
14 April 2014

priyanka varunബി.ജെ.പി നേതാവും തന്റെ പതൃസഹോദര പുത്രനുമായ വരുണ്‍ഗാന്ധി തന്റെ വഴിതെറ്റിപ്പോയ സഹോദരനാണെന്ന് പ്രയങ്ക ഗാന്ധി. അതേസമയം രാജ്യസേവനത്തിന്റെ പേരില്‍ തന്റെ പുത്രന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍ അത് പ്രിയങ്കയും കുടുംബവുമാണ് വഴിപിഴപ്പിച്ചതെന്ന മറുപടിയുമായി വരുണിന്റെ അമ്മ മേനക ഗാന്ധി.

രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ കൂടെ അനുഗമിച്ചപ്പോഴാണ് പ്രിയങ്ക വിവാദമായ പ്രസ്ഥാവന നടത്തിയത്. വരുണ്‍ തന്റെ സഹോദരനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വഴി തെറ്റിപ്പോയി. കുടുംബത്തിലുള്ളയാള്‍ വഴിതെറ്റി നടക്കുമ്പോള്‍ അതു തെറ്റാണെന്നു പറഞ്ഞു ശരിയായ വഴിയിലേക്കു കൊണ്ടുപോകേണ്ടതു മുതിര്‍ന്നവരുടെ ചുമതലയാണ്. തന്റെ സഹോദരനു ശരിയായ വഴി കാണിച്ചു കൊടുക്കാനുള്ള എല്ലാ പ്രയത്‌നവും താന്‍ ചെയ്യും. പ്രിയങ്ക പറഞ്ഞു.

എന്നാല്‍ രാജ്യത്തെ സേവിക്കുന്നതിനായി മറ്റൊരു മാര്‍ഗം സ്വീകരിച്ചതാണ് വഴിപിഴച്ചതായി പറയുന്നതെങ്കില്‍ അതിനു കാരണക്കാര്‍ വരുണിനെതിരെ ആരോപണമുന്നയിച്ചവരാണെന്നായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം.