കടുവയെ മയക്ക്‌വെടി വെക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വനംവകുപ്പിന്റെ ഡോക്ടറെ കടുവ ആക്രമിച്ചു

single-img
14 April 2014

tigerനാട്ടുകാർക്ക് ഭീഷണി ഉയർത്തിയ കടുവയെ മയക്ക്‌വെടി വെക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വനംവകുപ്പിന്റെ ഡോ. അരുണ്‍ സക്കറിയയെ കടുവ ആക്രമിച്ചു. ഡോക്ടറുടെ കൈയ്ക്ക് പരിക്കേറ്റു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള വാളാഞ്ചേരിക്കുന്നില്‍ വനം വകുപ്പിന്റെ വനമായിമാറിയ കപ്പിത്തോട്ടത്തില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

 

 
കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ ലോറൻസ് എന്നയാളുടെ തോട്ടത്തിൽ കെട്ടിയിട്ട ആടിനെ കടുവ കൊന്ന് തിന്നിരുന്നു. ഇന്നലെ ഉച്ചയോടെ ഡോ. അരുൺ സഖറിയ, ചെതലയം ഫോറസ്റ്റ് റെയ്ഞ്ചർ രഞ്ചിത്ത്, വാച്ചർ ശിവൻ എന്നിവർ കടുവയെ തിരഞ്ഞ് പോകുന്നതിനിടെ കാപ്പിച്ചെടിക്ക് പിന്നിൽ മറഞ്ഞിരുന്ന കടുവ ചാടി വീഴുകയായിരുന്നു. ഡോ. അരുൺ സഖറിയയുടെ കൈകളിൽ കടുവയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. പെട്ടെന്ന് ആകാശത്തേക്ക് നിറയൊഴിച്ചതിനെത്തുടർന്ന് കടുവ പിൻതിരിഞ്ഞ് ഉൾക്കാടുകളിലേക്ക് പിൻവാങ്ങി. കടുവയെ പിടികൂടാൻ തോട്ടത്തിന്റെ രണ്ട് ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.