കെ. സുധാകരന്റെ എറി കൊണ്ടില്ല; പ്രസ്താവന തള്ളി മുസ്ലീംലീഗ് രംഗത്ത്

single-img
14 April 2014

k-sudhakaranകണ്ണൂരില്‍ മുസ്‌ലിംലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചതു സിപിഎമ്മാണെന്ന കെ. സുധാകരന്റെ ആരോപണത്തിനെ തള്ളി മുസ്്‌ലിംലീഗ് രംഗത്തെത്തി. ആക്രമണ സംഭവത്തിനുപിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഇരുപതോളം എസ്ഡിപിഐ പ്രവര്‍ത്തകരാണ് ലീഗ് ആഫീസ് ആക്രമിച്ചതെന്നും ഇക്കാര്യത്തില്‍ സുധാകരന്‍ പറഞ്ഞതിനോടു യോജിക്കുന്നില്ലെന്നും ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി അള്ളാംകുളം മഹമൂദ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

സിപിഎം പിന്തുണയോടെ എസ്ഡിപിഐക്കാര്‍ അക്രമം നടത്തിയെന്നായിരുന്നു കെപിസിസി ജനറല്‍സെക്രട്ടറി സതീശന്‍ പാച്ചേനിയുംപറഞ്ഞിരുന്നത്. എന്നാല്‍ അതിശനതള്ളിയാണ് ഇപ്പോള്‍ ലീഗ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.