രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി

single-img
14 April 2014

soniaരാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി.ആർ.എസ്.എസിന്റെ താളത്തിനൊത്ത് തുള്ളുകയുമാണ് അവർ ചെയ്യുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടു വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഏറ്റുമുട്ടലാണെന്നും തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ സോണിയ പറഞ്ഞു.

 
എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച ഏക പാർട്ടി കോൺഗ്രസാണ്. ഭൂരിപക്ഷത്തെ സംരക്ഷക്കുന്നതോടൊപ്പം ന്യൂനപക്ഷത്തിന്റെ ഉയർച്ചയ്ക്കും കോൺഗ്രസ് നടപ‌ടികൾ സ്വീകരിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയാണ് വഖഫ് ബോർഡ് രൂപീകരിച്ചതെന്നും സോണിയ ചൂണ്ടിക്കാട്ടി. എന്നാൽ ആർ.എസ്.എസിന്റെ താളത്തിനൊത്ത് തുള്ളുന്ന ബി.ജെ.പിയുടെ അജണ്ട മറ്റൊന്നാണ് എന്നും അവർ പറഞ്ഞു.