രാധാ വധക്കേസിലെ പ്രതികള്‍ക്ക് സരിതയുമായുള്ള ബന്ധം അന്വേഷിക്കുന്നു

single-img
14 April 2014

Sarithaനിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസുമായി ബന്ധപ്പെട്ട രാധാ വധകേസിലെ പ്രതികള്‍ക്ക് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുമായുള്ള ബന്ധം അന്വേഷണസംഘം പരിശോധിക്കും. സരിത നിലമ്പൂരില്‍ വന്നുപോയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടക്കുന്നുണ്ട്.

പുതുതായി നിലമ്പൂരിലെ ആരംഭിച്ച ബാര്‍ ഹോട്ടലിലാണ് സരിത വന്ന് ഉന്നതരുമായി കരാറുണ്ടാക്കിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. ഒരു ഉന്നതന്റെ പിഎയെയും ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു.