മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരുന്നില്ലെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറി

single-img
14 April 2014

manയുപിഎ മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കഴിഞ്ഞിരുന്നില്ലെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖ്. ചില മന്ത്രിമാര്‍ പ്രധാനമന്ത്രിയെ തിരുത്തിയിരുന്നു എന്നും അതുപോലെ ഭരണത്തില്‍ പ്രധാനമന്ത്രി നിസഹായനായിരുന്നുവെന്നും പരേഖ് വെളിപ്പെടുത്തി

 

ഉദ്യോഗസ്ഥര്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വന്നു. മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എം.കെ.നാരായണന് കൂറ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോടായിരുന്നുവെന്നും പരേഖ് വെളിപ്പെടുത്തി.