ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ഹിറ്റ്‌ലര്‍ ആകാന്‍ മോഹം: പവാര്‍

single-img
14 April 2014

sharad-pawar_1നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഹിറ്റ്‌ലര്‍ ആകുന്നതു സ്വപ്നം കാണുകയാണെന്നു ട്വിറ്ററില്‍ എഴുതി. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ട്വീറ്റ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആ ശ്രമം ജനങ്ങള്‍ തകര്‍ക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ് സംബന്ധിച്ച മോദിയുടെ വാക്കുകളെയും കേന്ദ്ര കൃഷിമന്ത്രി പവാര്‍ തള്ളി.