നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലുണ്ടായ തീ പിടുത്തത്തില്‍ 40 ലക്ഷം രൂപയുടെ റബര്‍ കത്തിനശിച്ചു

single-img
14 April 2014

rubber-puraതലസ്ഥാന ജില്ലയിലെ നെയ്യാര്‍ ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലുണ്ടായ തീ പിടുത്തത്തില്‍ പുകപുരയിലെ ഉണക്കാന്‍ ഇട്ടിരുന്നതും കെട്ടാക്കി വച്ചിരുന്നതുമായ 40 ലക്ഷം രൂപയുടെ റബര്‍ കത്തിനശിച്ചു.

രാത്രി പുകപുരയില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ട തടവുകാര്‍ നോക്കിയപ്പോഴാണ് തീപടരുന്നത് കണ്ടത്. കാട്ടാക്കടയില്‍ നിന്നും നെയ്യാറ്റിന്‍കരയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും 90 ശതമാനം കത്തിനശിച്ചിരുന്നു. ഷോര്‍ട് സര്‍ക്യൂട്ട് ആവാം അപകടകാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.