ഫിലിപ്പോസ് തോമസിന് പിന്തുണ; മുന്‍ ഡിസിസി അംഗം വര്‍ഗീസ് ഫിലിപ് മോനായിയെ കോണ്‍ഗ്രസ് പുറത്താക്കി

single-img
14 April 2014

congress-logoലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന് പത്തനംതിട്ട മുന്‍ ഡിസിസി അംഗവും കോണ്‍ഗ്രസ് നേതാവുമായ വര്‍ഗീസ് ഫിലിപ് മോനായിയെ പാര്‍ട്ടി പുറത്താക്കി.

എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസ് പാര്‍ട്ടി വിട്ടാണ് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തോട് അനുഭാവമുള്ള നേതാക്കളും പ്രവര്‍ത്തകരും പരസ്യമായും രഹസ്യമായും ഇടത് മുന്നണിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. നേരത്തെ പത്തനംതിട്ടയില്‍ യു്ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ജോസഫ് ജയിക്കാനുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പി.സി തോമസ് പറഞ്ഞത് വിവാദമായിരുന്നു.